smfstate@gmail.com

Aashwas

 മഹല്ലിലെ സമഗ്രമായ സർവ്വേയുടെ അടിസ്ഥാനത്തിൽ പാവപ്പെട്ട കുടുംബങ്ങളിലെ വിവാഹത്തിനും രോഗികൾക്കും വിധവകൾക്കും മഹല്ല് കമ്മിറ്റിയുടെ കീഴിൽ ആവശ്യമായ സാമ്പത്തിക സഹായം ചെയ്യുന്ന പദ്ധതിയാണ് ആശ്വാസ്.

ആവശ്യത്തിനനുസരിച്ചാണ് ആശ്വാസ് പദ്ധതി പ്രകാരം സഹായധനം നൽകേണ്ടത്. പാവപ്പെട്ട രോഗികൾക്കും വിവാഹത്തിനും മുൻഗണന കൊടുക്കേണ്ടതും അടിയന്തര ഘട്ടങ്ങളിൽ വരുന്ന ആവശ്യങ്ങൾക്കായി നിശ്ചിത സംഖ്യ കരുതിയിരിക്കേണ്ടതുമാണ്.

ലക്ഷ്യം: നിർധനരായ രോഗികൾക്കും പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിനും ധനസഹായം നൽകുക. 

ധനാഗമന മാർഗങ്ങൾ: സ്ക്വാഡ് പ്രവർത്തകർ രണ്ട് മാസത്തിലൊരിക്കൽ മഹല്ലിലെ ജനങ്ങളിൽനിന്ന് സംഭാവന മുഖേന നേരിട്ടും വീടുകളിൽ ബോക്സ് സ്ഥാപിച്ചും സംഭാവന സ്വീകരിക്കാവുന്നതാണ്. മഹല്ലിൽ നിന്ന് കൊടുക്കുന്ന വിവാഹ സർട്ടിഫിക്കറ്റിനുള്ള ഫീസ് ആശ്വാസ് നിധിയിലേക്ക് മാറ്റുക, മാസത്തിലൊരു വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പിരിവ് നടത്തുക തുടങ്ങി മറ്റു അനുവദനീയമായ രീതികളിലൂടെയും ധനാഗമന മാർഗം കണ്ടെത്താവുന്നതാണ്.