smfstate@gmail.com

Mahallu Help Desk

 മഹല്ലിലെ ജനങ്ങൾക്ക് സർക്കാരിൽ നിന്നും ഇതര ഏജൻസികളിൽനിന്നും (ന്യൂനപക്ഷക്ഷേമ വിഭാഗം, വഖ്ഫ് ബോർഡ്, സോഷ്യൽ സെക്യൂരിറ്റി മിഷൻ, ദുരിതാശ്വാസ നിധി, വിദ്യാർത്ഥികൾക്കുള്ള വിവിധ സ്കോളർഷിപ്പുകൾ) ലഭ്യമാകുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കാനും മഹല്ലിന്റെ നാനോന്മുഖമായ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഹെൽപ് ഡെസ്ക്.

കമ്മിറ്റിക്കു കീഴിലുള്ള ഹെൽപ് ഡെസ്ക് വിവിധ ക്ഷേമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മൂലം പ്രദേശത്തെ ജനങ്ങൾക്ക് വ്യത്യസ്ത ആനുകൂല്യങ്ങളുടെ പ്രയോജനം ലഭിക്കുന്നതോടൊപ്പം മഹല്ലിനെ കുറിച്ചും കമ്മിറ്റിയെ കുറിച്ചും ആളുകൾക്കിടയിൽ നല്ല സമീപനം വളരാനും സഹായിക്കും. ഭാവിയിൽ മഹല്ലിന്റെ വളർച്ചക്ക് മുതൽകൂട്ടാവുകയും ചെയ്യും.

സേവന സന്നദ്ധരും ഉൗർജ്ജസ്വലരുമായ യുവാക്കളെയാണ് ഹെൽപ് ഡൽകിന്റെ കാർമികത്വം ഏൽപിക്കേണ്ടത്. ഇത് ദീനിസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തന മേഖലകൾ പരിചയപ്പെടാനും സാമൂഹിക പ്രവർത്തനങ്ങൾക്ക് മഹല്ല് സംവിധാനത്തെ ഉപയോഗപ്പെടുത്താനും അവർക്ക് അവസരമൊരുക്കും. ഇതോടൊപ്പം തന്നെ വിദ്യഭ്യാസ വിംഗ്, എെ.ടി വിംഗ്, മോറൽ വിംഗ്, പബ്ലിക് ഇൻഫോർമേഷൻ വിംഗ് തുടങ്ങി മഹല്ല് ഭാരവാഹികളുടെയും യുവപ്രവർത്തകരുടെയും കൂട്ടായ്മകൾ രൂപീകരിക്കുകയും ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവരിലൂടെ നടപ്പിൽ വരുത്തുകയും ചെയ്യേണ്ടതാണ്.

മത ഭൗതിക സമന്വയ വിദ്യഭ്യാസം പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും അത്തരം കാമ്പസുകളെ പരിചയപ്പെടുത്തുകയും ചെയ്യുന്നതുൾപ്പടെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ പരിപാടികൾ ഹെൽപ് ഡെസ്ക്, വിവിധ വിംഗുകൾ മുഖാന്തിരം ചെയ്യാവുന്നതാണ്.

വിവിധ ക്ഷേമ പദ്ധതികൾ

  1. മദ്രസാധ്യാപക ക്ഷേമനിധി (www.minoritywelfare.gov.in)
  2. കോച്ചിംഗ് സെന്റർ ഫോർ മുസ്ലിം യൂത്ത് (www.minoritywelfare.gov.in)
  3. യൂ.എ.ഇ റെഡ് ക്രസന്റ് ധനസഹായം (മുക്കം മുസ്ലിം യതീം ഖാന ‏04952297522,9447297155 )
  4. പ്രീമെട്രിക്ക് സ്കോളർഷിപ്പ്  (www.itschool.gov.in
  5. പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പ് (www.dcescholarship.kerala.gov.in)
  6. മെരിറ്റ് കം മീൻസ് സകോളർഷിപ്പ്  (www.momascholarship.gov.in)
  7. ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ (http://nsap.nic.in/)
  8. വികലാംഗ പെൻഷൻ, മറ്റു സഹായങ്ങൾ (ww.swd.kerala.gov.in)
  9. വിധവാ പെൻഷൻ (welfarepension.lsgkerala.gov.in)
  10. സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹധനസഹായം (www.swd.kerala.gov.in)
  11. വികലാംഗ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം (www.swd.kerala.gov.in)
  12. വികലാംഗ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് (www.swd.kerala.gov.in)
  13. ആശ്വാസ കിരണം (www.socialsecuritymission.gov.in)
  14. വിധവാ പുനർവിവാഹ സഹായം (www.swd.kerala.gov.in)
  15. താലോലം-കുട്ടികൾക്കുള്ള ചികിത്സാ പദ്ധതി (www.socialsecuritymission.gov.in)
  16. കാൻസർ സുരക്ഷാ പദ്ധതി (www.socialsecuritymission.gov.in)
  17. സ്നേഹപൂർവ്വം പദ്ധതി (www.socialsecuritymission.gov.in)
  18. ശ്രൂതി തരംഗം പദ്ധതി (www.socialsecuritymission.gov.in)
  19. പ്രവാസി ക്ഷേമകാര്യങ്ങൾ (www.pravasiwelfarefund.org)

വഖ്ഫ് ക്ഷേമ പദ്ധതികൾ

  1. സ്കോളർഷിപ്പ് സെൻട്രൽ വഖ്ഫ് കൗൺസിൽ വായ്പാപദ്ധതി.  (www.centralwakfcouncil.org)
  2. വഖ്ഫ് ബോർഡ് മുഖേന നിയമാനുസൃതമായി വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള പദ്ധതി (www.keralastatewakfboard.in/forms.html)
  3. വിവാഹ ധന സഹായം (www.keralastatewakfboard.in/forms.html)
  4. രോഗ ചികിത്സാ സഹായം (www.keralastatewakfboard.in/forms.html)
  5. വിദ്യാഭ്യാസ സഹായം (www.keralastatewakfboard.in/forms.html)
  6. മുക്രി, മുല്ലമാർക്കുള്ള ധനസഹായം www.keralastatewakfboard.in/forms.html)

വിദ്യാഭ്യാസം - തുടർപഠനം

മഹല്ലിന്റെ സാമൂഹിക മുന്നേറ്റത്തിൽ ഒഴിച്ചുകൂടാനാവാത്ത പങ്കാണല്ലോ വിദ്യാഭ്യാസ രംഗത്തിനുള്ളത്. വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ ഉപകാരപ്രദമായ പ്രവർത്തനങ്ങൾ മഹല്ലിന് കീഴിൽ നടപ്പിലാക്കാൻ സാധിക്കും. അവയിൽ ചിലതാണ് താഴെ സൂചിപ്പിക്കുന്നത്

കരിയർ ഗൈഡൻസ് ക്ലാസ്സ്

ഒൗപചാരിക വിദ്യാഭ്യാസത്തിലെ നിർണായക ഘട്ടങ്ങളാണ് എസ്.എസ്.എൽ.സി, പ്ലസ്.ടു, ഡിഗ്രി തുടങ്ങിയവ. ഒാരോ ഘട്ടം കഴിയുമ്പോഴും ഇനി ഏത് വഴി തെരഞ്ഞെടുക്കണമെന്നത് വിദ്യാർത്ഥിയെ ആശയക്കുഴപ്പത്തിലാക്കും; വിശേഷിച്ച് അനേകം കോഴ്സുകളും സ്ഥാപനങ്ങളും ഉള്ള നിലവിലെ സാഹചര്യത്തിൽ. ഒരോ വിദ്യാർത്ഥിയുടെയും കഴിവും അഭിരുചിയും ജീവിത സാഹചര്യവും വ്യത്യസ്തമായിരിക്കുമെന്നതിനാൽ ഒാരോരുത്തർക്കും മുൻഗണന നൽകാവുന്ന കോഴ്സുകളും വ്യത്യസ്തങ്ങളായിരിക്കും. നിർണായകമായ ഇൗ ഘട്ടത്തിൽ കൃത്യമായ മാർഗനിർദേശം ലഭിക്കാത്തത് മൂലം പല വിദ്യാർത്ഥികളും അവർക്ക് യോജിക്കാത്ത കോഴ്സുകൾ തെരഞ്ഞെടുക്കുകയും ഒടുവിൽ വിദ്യാഭ്യാസ ജീവിതം നിഷ്ഫലമായി അവസാനിപ്പിക്കുകയും ചെയ്യുന്ന അവസ്ഥ സാധാരണായിപ്പോൾ. ആവശ്യസമയത്ത് യോജിച്ചനിർദേശം ലഭിച്ചുകഴിഞ്ഞാൽ കുടുംബത്തിനും പ്രദേശത്തിനും സമൂഹത്തിനും ഉപകാരപ്രദമായ രീതിയിൽ വിദ്യാർത്ഥികളെ സമൂഹത്തെ വളർത്തിയെടുക്കാൻ സാധിക്കും. അതിനായി വിദ്യാർത്ഥികളെ വിലയിരുത്തി അവർക്ക് ആവശ്യമായ നിർദേശ ഉപദേശങ്ങൾ നൽകുകയാണ് കരിയർ ഗൈഡൻസ് കൊണ്ട് ലക്ഷീകരിക്കുന്നത്. പലർക്കും അപരിചതവും എന്നാൽ ഏറെ പ്രയോജനപ്രദവുമായ കോഴ്സുകൾ പരിചയപ്പെടുത്താനും കരിയർ ഗൈഡൻസ് ക്ലാസ് ഉപകരിക്കും.

വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ച്, എസ്.എസ്.എൽ.സി, പ്ലസ്.ടു, ഡിഗ്രി എന്നിങ്ങനെ  തരം തിരിച്ചായിരിക്കണം കരിയർ ഗൈഡൻസ് ക്ലാസ് നൽകേണ്ടത്. വിദ്യാർത്ഥികൾക്ക് പേഴ്സണൽ കൗൺസിലിങ് (ഒരോ വ്യക്തിക്കും നേരിട്ട് മാർഗനിർദേശം) നൽകാനുള്ള സമയവും സാഹചര്യവും ഒരുക്കിയാൽ നന്നാവും. ഇൗ രംഗത്ത് പ്രവർത്തിച്ചുപരിചയമുള്ള സമസ്തയുടെ ആദർശമുള്ള വ്യക്തികളെയോ ഏജൻസികളെയോ പ്രോഗ്രാം നടത്തിപ്പ് ഏൽപിക്കുകയോ നേരിട്ട് നടത്തുകയോ ചെയ്യാവുന്നതാണ്. എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്റുമായും എസ്.എം.എഫ് ജില്ലാ/സ്റ്റേറ്റ് ഒാർഗനൈസർമാരുമായും ബന്ധപ്പെട്ട് നിർദേശങ്ങൾ തേടാവുന്നതാണ്.

ഒാറിയന്റേഷൻ ക്ലാസ് ക്ലാസ്

പ്രോത്സാഹനം വിദ്യാർത്ഥിക്ക് പഠന-പഠനേതര രംഗത്ത് മുന്നേറാൻ സഹായകരമാവുമെന്ന് പറയേണ്ടതില്ലല്ലോ. പ്രോത്സാഹനം മഹല്ലിന്റെ ഭാഗത്തുനിന്നാവുമ്പോൾ കൂടുതൽ ഫലം ചെയ്യും. നിലവിൽ ഒട്ടേറെ മാനസിക സംഘർഷങ്ങൾക്ക് മധ്യേ കഴിയുന്ന വിദ്യാർത്ഥികൾക്ക് കുറിച്ച് മികച്ച കാഴ്ചപ്പാട് നൽകാനും ഉത്സാഹത്തോടെ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാമൂഹിക പ്രതിബദ്ധതയുള്ളവരായി മാറാനും മോട്ടിവേഷൻ ക്ലാസുകൾ ഉപകാരപ്പെടും.

മദ്റസകളെ കേന്ദ്രീകരിച്ചോ പള്ളി കേന്ദ്രീകരിച്ചോ ഇത്തരം ക്ലാസുകൾ നടത്താവുന്നതാണ്. രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന ക്ലാസായോ വിവിധ സെഷനുകളിൽ ഒന്നിലധികം ക്ലാസുകളായോ നടത്താം. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ക്ലാസുകളായിരിക്കണം. ഇതിന് വേണ്ട ആർ.പിമാരെ എസ്.എം.എഫ് ജില്ലാ/സ്റ്റേറ്റ് ഒാർഗനൈസർമാർ മുഖേനെ സംഘടിപ്പിക്കാം.

ക്യാമ്പസ് പരിചയം

വിദ്യാർത്ഥികളുടെ വ്യക്തിത്വരൂപീകരത്തിലും സാംസ്കാരിക വളർച്ചയിലും വലിയ സ്വാധീനമാണ് പഠിക്കുന്ന ക്യാമ്പസിനും പഠന സമ്പ്രദായത്തിനുമുള്ളത്. പല ക്യാമ്പസുകളും രക്ഷിതാക്കളുടെ സങ്കൽപങ്ങൾക്കുമപ്പുറം സാംസ്കാരികമായി തരംതാണുപോയിരിക്കുന്നു എന്നതാണ് വസ്തുത. ആയതിനാൽ ഇസ്ലാമിക ചുറ്റുപാടിലൂടെ പഠിച്ചുവളരാൻ സൗകര്യപ്രദമായ ക്യാമ്പസുകളും  സ്ഥാപനങ്ങളും മഹല്ലിന്റെ കാർമികത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തിക്കൊടുക്കുന്നത് ഏറെ ഉപകാരപ്പെടും..

മതബോധത്തിന് പോറലേൽക്കാത്ത രീതിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠിക്കാവുന്ന പരിസരത്തുള്ള സ്ഥാപനങ്ങളെ പരിചയപ്പെടുത്തുക, അവിടെ നിലവിലുള്ള കോഴ്സ്, പഠനരീതി തുടങ്ങിയല വിശദീകരിച്ചുകൊടുക്കുക, മത വിദ്യാഭ്യാസം പഠിപ്പിക്കുന്ന ജില്ലക്കകത്തും പുറത്തുമുള്ള സ്ഥാപനങ്ങളുടെ അഡ്മിഷൻ, സിലബസ്, കോഴ്സ് തുടങ്ങിയവ പരിചയപ്പെടുത്തുകയും വിദ്യാർത്ഥികളെ അത്തരം സ്ഥാപനങ്ങളിലേക്ക് പ്രചോദിപ്പിക്കുകയും ചെയ്യുക എന്നിവ മഹല്ലിന് നിർവ്വഹിക്കാവുന്ന കർതവ്യങ്ങളാണ്.

നേരത്തെ പറഞ്ഞ കരിയർ ഗൈഡൻസ് ക്ലാസിനോട് അനുബന്ധമായോ വേറിട്ടോ ഇത് നടത്താവുന്നതാണ്.

ഇസ്ലാമിക് പേഴ്സണാലിറ്റി ക്ലാസ്സ്

വിദ്യാർത്ഥിയുടെ വ്യക്തിത്വം ഇസ്ലാമികമായിരിക്കണം. മദ്റസകളിൽ നിന്ന് പഠിച്ചെടുത്ത അറിവ് പ്രയോഗവത്കരിക്കപ്പെടണം. നിത്യജീവിത്തിൽ, ഇടപെടലുകളിൽ, പെരുമാറ്റത്തിൽ അവ പ്രകടമാവണം. വിദ്യാർത്ഥിയുടെ ഭാവി ജീവിതത്തിനും അവർ മഹല്ലിനും സമുദായത്തിനും ഉപകാരപ്പെടുന്നവരായി മാറുന്നതിനും അനിവാര്യമായ ഇക്കാര്യം ഉൗന്നിപ്പറയുന്നതാണ് ഇസ്ലാമിക് പേഴ്സണാലിറ്റി ക്ലാസ്. ഹദീസുകളിലും ഖുർആനിലും ഇസ്ലാമിക ചരിത്രത്തിലും പ്രതിപാദിക്കപ്പെട്ട മുസ്ലിമിന്റെ വ്യക്തിത്വത്തെ പുതിയ കാലത്തെ ടൈ്രനിങ് ക്ലാസുകളുടെ മാതൃകയിൽ അവതരിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇൗ വിഷയം കൈകാര്യം ചെയ്യാൻ സാധിക്കുന്ന മതബോധമുള്ള ടൈ്രനേഴ്സിനെ ഇക്കാര്യം ചുമതലപ്പെടുത്താവുന്നതാണ്.

അവധിക്കാല ടൈ്രനിങ് ക്യാമ്പുകൾ

സമസ്തയുടെ ചട്ടകൂടിനകത്ത് നിന്നുകൊണ്ട് അവധിക്കാല ടൈ്രനിങ് ക്യാമ്പുകളും കരിയർ ഗൈഡൻസ് ക്ലാസുകളും സംഘടിപ്പിക്കുന്ന ഒരുപാട് കൂട്ടായ്മകളുണ്ട്. ദാറുൽ ഹുദാ, വളാഞ്ചേരി മർകസ് പോലെയുള്ള ദീനിസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും എസ്.കെ.എസ്.എസ്.എഫിന് കീഴിൽ പ്രവർത്തിക്കുന്ന ട്രെന്റ്, ദാറുൽ ഹുദാ പൂർവവിദ്യാർത്ഥി സംഘടനയായ ഹാദിയ, ദാറുൽ ഹുദാ വിദൂര വിദ്യാഭ്യാസ സംവിധാനമായ സിപെറ്റ് തുടങ്ങിയവക്ക് കീഴിലും ഇത്തരം റെസിഡൻഷ്യൽ ക്യാമ്പുകൾ നടന്നുവരുന്നുണ്ട്. മേൽപറയപ്പെട്ട കരിയർ ഗൈഡൻസ്, മോട്ടിവേഷൻ, ഇസ്ലാമിക് പേഴ്സണാലിറ്റി ക്ലാസ് തുടങ്ങിയവയെല്ലാം ഏകീകരിച്ച് നൽകപ്പെടുന്ന ഇത്തരം ക്യാമ്പുകളിലേക്ക് മഹല്ലുകളിൽ നിന്ന് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ ശ്രമിക്കുക വഴി നിഷ്പ്രയാസം വലിയൊരു മാറ്റം വിദ്യാർത്ഥികൾക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.