smfstate@gmail.com

Swadeshi Dars

 15 വയസ്സ് പൂർത്തിയായ സ്വദേശികളായ മദ്റസാ പഠനത്തിൽ നിന്നും വിരമിച്ച ആൺകുട്ടികൾക്ക് സുന്നി മഹല്ല് ഫെഡറേഷൻ തീരുമാന പ്രകാരം മഹല്ല് കമ്മിറ്റിയുടെ കീഴിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്വദേശി ദർസ്.
ലക്ഷ്യൾ

  • വിദ്യാർത്ഥികൾക്കിടയിൽ മതബോധം വളർത്തുക.
  • ഇസ്ലാമിക വ്യക്തിത്വം, ശീലങ്ങൾ പരിശീലിക്കുക.
  • നിസ്കാരം, ദുആ, മൗലൂദ് തുടങ്ങിയവക്ക് നേതൃത്വം നൽകാനുള്ള ശേഷിയുണ്ടാക്കുക.
  • പാരായണ നിയമങ്ങൾ പാലിച്ച്് ഖുർആൻ  ഒാതാൻ പരിശീലിപ്പിക്കുക.
  • നിത്യജീവിതത്തിലെ ഫിഖ്ഹ് മസ്അലകൾ, ഹദീസ്, സ്വഭാവ സംസ്കരണം, വിശ്വാസപരമായ കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിലുള്ള അടിസ്ഥാനപരമായ വിവരങ്ങൾ പഠിപ്പിക്കുക.
  • ദഅവാ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുക.
  • മത, സാമൂഹിക രംഗത്ത് നേതൃത്വം നൽകാൻ പ്രാപ്തരാക്കുക.
  • ദർസ് പഠനം പൂർത്തിയാക്കുന്നതോടാപ്പം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ മുഅല്ലിം ടൈ്രനിംഗ് കോഴ്സ്, ഹിസ്ബ്, എന്നിവയിലൂടെ മതാധ്യാപകരെ വാർത്തെടുക്കുക.


നിയമാവലി

  • സ്വദേശി ദർസ് തുടങ്ങാൻ നിശ്ചയിക്കുന്ന പള്ളികൾ എസ്.എം.എഫിൽ രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്.
  • ചുരുങ്ങിയത് സ്വദേശികളായ 10 കുട്ടികളെങ്കിലും ഉണ്ടാവണം.
  • നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിച്ച ശേഷം മാത്രമെ പ്രവേശനം ആരംഭിക്കാനാവൂ.
  • ആഴ്ചയിൽ 4 ദിവസം മഗ്രിബിന് ശേഷം ഒന്നര മണിക്കൂറായിരിക്കും പഠന സമയം. സൗകര്യമായ മറ്റു സമയങ്ങളും പരിഗണിക്കാവുന്നതാണ്.
  • നിലവിൽ മഹല്ലിൽ സേവനം ചെയ്തുകൊണ്ടിരിക്കുന്ന യോഗ്യരായ മുദരിസ്/ഇമാം/ ഖതീബ്/മുഅല്ലിംകളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിന്നായി മഹല്ല് കമ്മിറ്റി പ്രത്യേകം അലവൻസ് നൽകേണ്ടതാണ്്. വേഷവിധാനം ഇസ്ലാമിക രീതിയിൽ തന്നെയാവണം. വിദ്യാർത്ഥികളുടെ യൂണിഫോം വെള്ള വസ്ത്രവും തൊപ്പിയും ആയിരിക്കുന്നത് നന്നാവും.
  • ഒരു വിദ്യാർത്ഥിക്ക് വർഷാടിസ്ഥാനത്തിൽ 80 % മെങ്കിലും ഹാജർ ഉണ്ടായിരിക്കണം.

പരീക്ഷ

  • വർഷത്തിൽ രണ്ട് പരീക്ഷകളാണ് നടക്കുക. അർധ വാർഷിക പരീക്ഷ റബീഉൽ ആഖിർ മാസത്തിലും വാർഷിക പരീക്ഷ ശഅ്ബാൻ മാസത്തിലും നടക്കും.

അവധികൾ

  • മുസ്ലിം കലണ്ടർ അനുസരിച്ചുള്ള അവധിക്ക് പറമെ, കുട്ടികളുടെ സ്കൂൾ പരീക്ഷക്ക് വേണ്ടി 20 ദിവസം അധിക അവധി നൽകേണ്ടതാണ്.

പഠനരീതി, സമയക്രമം

ഫിഖ്ഹ് ഉൾപെടെയുള്ള വിഷയങ്ങളിൽ പാഠഭാഗങ്ങൾ പഠിപ്പിക്കേണ്ടത് പ്രയോഗവൽകരണത്തിന് പ്രാധാന്യം കൊടുത്ത് ആശയങ്ങൾ മലയാളത്തിൽ വിശദീകരിക്കുന്ന ശൈലിയിലാണ്. മഗ്രിബിന് ശേഷം 45 മിനുട്ട് വീതമുള്ള രണ്ട് പിരിയഡുകളിലായി ദിവസം ഒന്നര മണിക്കൂറാണ് സമയം. മൂന്നാം വർഷം പൂർത്തിയാക്കുന്നവർക്ക് സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മുഅല്ലിം ടൈ്രനിംഗ്, ഹിസ്ബ്, തുടങ്ങിയ കോഴ്സുകൾ നൽകുന്നതാണ്.

  • Swadeshi Dars Application Form 
  • Swadeshi Dars Students Form 
  • Swadeshi Dars Bylaw 22