ചേളാരി : സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പുതുതായി നടപ്പിലാക്കുന്ന സീമാപ്പ് പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ തെരെഞ്ഞെടുക്കപ്പെട്ട 150 മഹല്ലുകളിലെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള വര്‍ക്ക്‌ഷോപ്പ് എസ്.എം.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍വെച്ച് യൂണിവേഴ്‌സിറ്റി വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് ഉല്‍ഘാടനം ചെയ്തു. സാജിഹ് ശമീര്‍ അസ്ഹരി ചേളാരി, സലാം ഫൈസി മുക്കം, ഹസ്സന്‍ ആലംകോട്, കെ.കെ ഇബ്രാഹീം ഹാജി എറണാകുളം, ഒ.എം ശരീഫ് ദാരിമി കോട്ടയം, ഹംസ ഹാജി മൂന്നിയൂര്‍, അബ്ദുല്‍ ജബ്ബാര്‍ കെ.പി വെളിമുക്ക്, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ സെഷനുകളിലായി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹക്കീം മാസ്റ്റര്‍ മാടക്കാല്‍, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ സ്വാഗതവും എ.കെ ആലിപ്പറമ്പ് നന്ദിയും പറഞ്ഞു.