ബാബരി മസ്ജിദ്: കോടതി വിധി ദൗര്‍ഭാഗ്യകരം - സുന്നി മഹല്ല് ഫെഡറേഷന്‍
ചേളാരി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബഹു. ലക്‌നൗ സി.ബി.ഐ സ്‌പെഷ്യല്‍ കോടതിയുടെ വിധി ദൗര്‍ഭാഗ്യകരമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ബാബരി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടല്ലെന്നും പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നുമുള്ള നിരീക്ഷണം നടത്തി കുറ്റക്കാരെ വെറുതെ വിട്ടത് ഖേദകരമാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിലൂടെ ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയെന്നും രാജ്യം ലോകത്തിന് മുമ്പില്‍ നാണംകെട്ടുവെന്നും മുന്‍ രാഷ്ട്രപതി അടക്കം പലരും അന്ന് പ്രതികരിച്ചത് പ്രസ്താവ്യമാണ്. കോടതി വിധി മതേതര ജനാധിപത്യ വിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിച്ചുവെന്നും യോഗം അഭിപ്രായപ്പെട്ടു. പള്ളികള്‍ അടച്ചിടുന്നത് കാരണം യാത്രക്കാര്‍ക്ക് നിസ്‌കാരത്തിനും മറ്റും നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് പള്ളികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ മഹല്ല് കമ്മിറ്റികളോട് യോഗം അഭ്യര്‍ത്ഥിച്ചു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, ത്വാഖാ അഹ്മദ് മൗലവി, പിണങ്ങോട് അബൂബക്കര്‍, എം.സി മായിന്‍ ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, നാസര്‍ ഫൈസി കൂടത്തായി, സലാം ഫൈസി മുക്കം, പി.സി ഇബ്രാഹീം ഹാജി വയനാട്, എസ്. മുഹമ്മദ് ദാരിമി, ഹംസ ബിന്‍ ജമാല്‍ റംലി, കാളാവ് സൈദലവി മുസ്‌ലിയാര്‍, എം.എ ചേളാരി, കെ.എ റഹ്മാന്‍ ഫൈസി, കെ.എം കുട്ടി എടക്കുളം, ശറഫുദ്ദീന്‍ വെണ്‍മേനാട്, ഹംസ ഹാജി മൂന്നിയൂര്‍, കെ.കെ ഇബ്രാഹീം ഹാജി എറണാകുളം, അബ്ദുസ്സലാം ബക്കര്‍ ഹാജി പെരിങ്ങാല, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, ബദ്‌റുദ്ദീന്‍ അഞ്ചല്‍, ദമീം ജെ മുട്ടക്കാവ്, ഹനീഫ ഹാജി, അബ്ദുറസാഖ്, പി. മാമുക്കോയ ഹാജി, പി.സി ഉമര്‍ മൗലവി വയനാട്, ഇസ്മാഈല്‍ ഹുദവി ചെമ്മാട് ചര്‍ച്ചയില്‍ പങ്കെടുത്തു. വര്‍ക്കിംഗ് സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതവും ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് നന്ദിയും പറഞ്ഞു.