''എസ്.എം.എഫ് തര്‍ത്തീബ്-21'' സംഘടിപ്പിക്കുന്നു
ചേളാരി: മഹല്ല് ജമാഅത്തുകള്‍ക്ക് അത്യാവശ്യം ഉണ്ടായിരിക്കേണ്ട രജിസ്ത്രേഷനുകള്‍, രജിസ്റ്ററുകള്‍, ആധാരങ്ങള്‍, കീഴ്‌ലക്ഷ്യങ്ങള്‍, പട്ടയം തുടങ്ങി സുരക്ഷിതമായി സൂക്ഷിക്കേണ്ട റിക്കാര്‍ഡുകള്‍ മാറി വരുന്ന കാലത്തെ വ്യവസ്ഥാപിതമായ മഹല്ല് നടത്തിപ്പ് എന്നിവക്കാവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മഹല്ല് ഭാരവാഹികള്‍ക്ക് നല്‍കുന്നതിനായി സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവിഷ്‌ക്കരിക്കുന്ന ''എസ്.എം.എഫ് തര്‍ത്തീബ്-21'' പദ്ധതിയുടെ ഒന്നാംഘട്ടം നടപ്പാക്കുന്നതിന് സംസ്ഥാന അദാലത്ത് സമിതി അന്തിമ രൂപം നല്‍കി. സംസ്ഥാനത്ത് 87 സര്‍ക്കിളുകളില്‍ 3000 മഹല്ലുകളിലാണ് 2021 ജനുവരി-മാര്‍ച്ച് മാസങ്ങളിലായി ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. 2020 നവംബര്‍ 19-ന് ജില്ലാ സെക്രട്ടറിമാര്‍ക്കും തെരഞ്ഞെടുക്കപ്പെട്ട ആര്‍പി മാര്‍ക്കുമുള്ള ശില്‍പശാല ചേളാരി സമസ്താലയത്തില്‍ നടക്കും. സമിതി യോഗത്തില്‍ ചെയര്‍മാന്‍ എം.സി മായിന്‍ ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ബഷീര്‍ കല്ലേപ്പാടം, എ. കെ. ആലിപ്പറമ്പ്, ശംസുദ്ധീന്‍ മാസ്റ്റര്‍ ഒഴുകൂര്‍, ഇസ്മായില്‍ ഹുദവി ചെമ്മാട്, ജുനൈദ് പാറപ്പള്ളി എന്നിവര്‍ പങ്കെടുത്തു. കണ്‍വീനര്‍ സലാം ഫൈസി മുക്കം സ്വാഗതവും ഉസ്മാന്‍ കാഞ്ഞായി നന്ദിയും പറഞ്ഞു.