എസ്.എം.എഫ് 'ഇത്തിഹാദ് 2.0' സമാപിച്ചു ചേളാരി: കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചും കര്‍മപഥത്തില്‍ സാവേശം മുന്നോട്ട് പോകാന്‍ ഊര്‍ജം സ്വീകരിച്ചും എസ്.എം.എഫ് ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന നേതൃസംഗമം 'ഇത്തിഹാദ് 2.0' സമാപിച്ചു. ഇരു സംഘടനകളുടെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരും ഓര്‍ഗനൈസര്‍മാരും പങ്കെടുത്ത സംഗമം വയനാട് സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറയിലെ ക്രസന്റ് റിസോര്‍ട്ടില്‍ എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന പ്രസിഡന്റ് പി.പി ഉമര്‍ മുസ്ലിയാര്‍ കോയ്യോട് അധ്യക്ഷനായി. എസ്.എം.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അക്കാദമിക് വിങ് വര്‍ക്കിങ് ചെയര്‍മാന്‍ എസ്.വി മുഹമ്മദലി വിഷയാവതരണം നടത്തി. ക്യാമ്പ് ഡയറക്ടര്‍ സി.ടി അബ്ദുള്‍ ഖാദര്‍ തൃക്കരിപ്പൂര്‍ സന്ദേശം നല്‍കി. സലാം ഫൈസി മുക്കം, സിറാജുദ്ദീന്‍ ദാരിമി കക്കാട്, എ.പി.പി കുഞ്ഞഹമ്മദ് ചന്തേര ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. 'സുപ്രഭാതം' സെഷനില്‍ ഡോ. സയ്യിദ് മുഹമ്മദ് കുഞ്ഞിത്തങ്ങള്‍ വിഷയാവതരണം നടത്തി. ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, വര്‍ക്കിങ് സെക്രട്ടറി ഹംസ റഹ്മാനി കൊïിപറമ്പ് കര്‍മപദ്ധതി അവതരിപ്പിച്ചു. 2022 മാര്‍ച്ച് വരെയുള്ള വിശദമായ കര്‍മപദ്ധതിക്കാണ് സംഗമം രൂപം നല്‍കിയത്. സമാപന സെഷനില്‍ ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ സന്ദേശം നല്‍കി. ക്യാമ്പംഗങ്ങള്‍ക്കായി വയനാടിന്റെ തനത് വിഭവങ്ങള്‍ ഉള്ളടക്കി തയ്യാറാക്കിയ ഉപഹാരങ്ങളുടെ വിതരണം എസ്.എം.എഫ് ജില്ലാ ഭാരവാഹികള്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വിക്ക് കൈമാറി ഉല്‍ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര്‍ സമാപന പ്രാര്‍ത്ഥന നടത്തി. എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതവും സെക്രട്ടറി പി.സി ഇബ്രാഹിം ഹാജി കമ്പളക്കാട് നന്ദിയും പറഞ്ഞു.