ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ (SMF) സ്‌റ്റേറ്റ് അക്കാദമിക് വിങ് കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ബിഹാവിയറല്‍ സയന്‍സസിന് കീഴിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസേര്‍ച്ച് ഇന്‍ ലേണിങ് ഡിസബ്ലിറ്റീസു (ഐ.ആര്‍.എല്‍.ഡി)മായി സഹകരിച്ച് നടത്തിയ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പ്രീമാരിറ്റല്‍ കൗണ്‍സിലിങ് സമാപിച്ചു. പത്ത് ദിവസം നീണ്ട് നിന്ന കോഴ്‌സിന് ഐ.ആര്‍.എല്‍.ഡി ഡയറക്ടര്‍ ഡോ.കെ.എം മുസ്ഥഫ, കൗണ്‍സിലിങ് ഫാക്കല്‍റ്റികളായ ഡോ.എബി ഡാനിയല്‍, നീതു ലക്ഷ്മി പി.വി എന്നിവര്‍ നേതൃത്വം നല്‍കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസില്‍ നടന്ന സമാപന സംഗമത്തില്‍ ഡോ. കെ.എം മുസ്ഥഫ അധ്യക്ഷനായി. ഗാന്ധി ചെയര്‍ കൗണ്‍സിലിങ് ഫാക്കല്‍റ്റി ഡോ.അലി അക്ബര്‍ കാവനൂര്‍, എസ്.വി മുഹമ്മദലി, റഷീദ് കംബ്ലക്കാട് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. എസ്.എം.എഫ് അക്കാദമിക് വിങ് വര്‍ക്കിങ് ചെയര്‍മാന്‍ എസ്.വി മുഹമ്മദലി കണ്ണൂര്‍, ചീഫ് ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. കോഡിനേറ്റര്‍മാരായ യാസര്‍ വാഫി സ്വാഗതവും ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു. എസ്.എം.എഫ് ഇസ്ലാമിക് പ്രീമാരിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് നേതൃത്വം നല്‍കി വരുന്ന ആര്‍.പിമാരാണ് കോഴ്‌സില്‍ പങ്കെടുത്തത്.