സ്വദേശി ദര്‍സ് ഡിപ്ലോമ കോഴ്‌സ് വാര്‍ഷിക പരീക്ഷ ഫെബ്രുവരി 25,26 തിയ്യതികളില്‍
ചേളാരി : സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ കീഴില്‍ പരിഷ്‌കരിച്ച സിലബസ് പ്രകാരം ഈ വര്‍ഷം മുതല്‍ ആരംഭം കുറിച്ച ഡിപ്ലോമ കോഴ്‌സ് ഇന്‍ മോറല്‍ ആന്റ് പ്രാക്ടിക്കല്‍ എഡുക്കേഷന്റെ വാര്‍ഷിക പരീക്ഷ 2023 ഫെബ്രുവരി 25,26 തിയ്യതികളില്‍ നടത്താന്‍ ചേളാരി സമസ്താലയിത്തില്‍ ചേര്‍ന്ന അക്കാഡമിക് കൗണ്‍സില്‍ തീരുമാനിച്ചു. ആധുനിക തലമുറയിലെ വിദ്യാര്‍ത്ഥി സമൂഹത്തിന് ശരിയായ ദിശാ ബോധം നല്‍കി മത - സാമൂഹിക രംഗത്ത് നേതൃത്വം നല്‍കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം മുതല്‍ പുതുക്കിയ പാഠ്യപദ്ധതി പ്രകാരം തുടങ്ങിയിട്ടുള്ള ഡിപ്ലോമ കോഴ്‌സ് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഡിപ്ലോമ കോഴ്‌സിന് വര്‍ദ്ധിച്ച പിന്തുണയാണ് ലഭിച്ച് വരുന്നത്. വ്യവസ്ഥാപിതമായി ഒന്നാം വര്‍ഷ പഠനം പൂര്‍ത്തീകരിച്ച സ്ഥാപനങ്ങളിലെ 2000 വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ പങ്കെടുക്കുന്നത്. യോഗത്തില്‍ ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, എ.കെ ആലിപ്പറമ്പ്, വീരാന്‍ കുട്ടി മാസ്റ്റര്‍, ഒ.എം ശരീഫ് ദാരിമി കോട്ടയം, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട്, സ്വാദിഖ് ഹുദവി മലപ്പുറം, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ കാൡകാവ്, കെ.പി അബ്ദുല്‍ ജബ്ബാര്‍ വെളിമുക്ക് എന്നിവര്‍ പങ്കെടുത്തു.