ഹരിയാന, മണിപ്പൂര്‍ സംഘര്‍ഷം അവസാനിപ്പിക്കണം - സുന്നി മഹല്ല് ഫെഡറേഷന്
ചേളാരി : ഹരിയാനയില്‍ വി.എച്ച്.പി നടത്തിയ വര്‍ഗീയാക്രമണത്തില്‍ ഗുരുഗ്രാമിലെ അഞ്ചുമന്‍ മസ്ജിദ് അഗ്നിക്കിരയാക്കുകയും മസ്ജിദ് ഇമാമിനേയും രണ്ട് ഹോം ഗാര്‍ഡുകളടക്കം നാല് പേരെ കൊലപ്പെടുത്തുകയും ചെയ്ത നടപടിയില്‍ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അധികരിച്ച് വരുന്ന മണിപ്പൂര്‍ കലാപം അവസാനിപ്പിക്കണമെന്നും എസ്.എം.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ഇന്ത്യയുടെ മതേതര സൗഹൃദ പാരമ്പര്യം തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണെന്നും പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സുപ്രഭാതം വാര്‍ഷിക കാമ്പയിന്‍ വന്‍ വിജയമാക്കാനും ഈ മാസം 12,13 തിയ്യതികളില്‍ യഥാക്രമം ആലുവ മഹാനമി ഓഡിറ്റോറിയം, കോഴിക്കോട് വരക്കല്‍ അല്‍ബിറ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന എസ്.എം.എഫ് പ്രീമാരിറ്റല്‍ കോഴ്‌സ് ആര്‍.പി സംഗമവും 14-ന് പട്ടാമ്പി ഓങ്ങല്ലൂരില്‍വെച്ച് നടക്കുന്ന സ്വദേശി ദര്‍സ് മുദരിസ് സംഗമവും സപ്തംബര്‍ ആദ്യവാരം നടക്കുന്ന സംസ്ഥാന തല ഉലമാ ഉമറാ കോണ്‍ഫറന്‍സും ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ തര്‍ത്തീബ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളും നടക്കും. താഴെ പറയുന്ന തിയ്യതികളില്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക് മഹല്ല് അദാലത്തുമായി ബന്ധപ്പെട്ട പരിശീലനം നല്‍ക്കും. (കണ്ണൂര്‍ 2023 ആഗസ്റ്റ് 10, കോഴിക്കോട് - 16, കോട്ടയം - 17, നീലഗിരി - 22, മലപ്പുറം - 23, എറണാകുളം, പാലക്കാട്, കൊല്ലം - 27, കുടക് - 29, കാസര്‍ഗോഡ്, ആലപ്പുഴ - 31) ഇയ്യിടെ അന്തരിച്ച എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലിയെ യോഗം അനുസ്മരിച്ചു. സംസ്ഥാന വര്‍ക്കിംങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ഉദ്ഘാടനം ചെയ്തു. യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട് സ്വാഗതവും ബദറുദ്ദീന്‍ അഞ്ചല്‍ നന്ദിയുംപറഞ്ഞു. നാസര്‍ ഫൈസി കൂടത്തായി, കെ.എ ശരീഫ് കുട്ടി ഹാജി, നാസര്‍ മാമൂലയില്‍, പി.കെ മുഹമ്മദലി ബാഖവി, പി.എ അബ്ദുല്‍ കരീം, എ.പി.പി കുഞ്ഞഹമ്മദ്, എം.എച്ച് മഹമൂദ് ഹാജി, എ.കെ ആലിപ്പറമ്പ്, സി.ഇ.ഒ വീരാന്‍ കുട്ടി മാസ്റ്റര്‍, സി.എം അബ്ദുല്‍ കരീം, ഉമര്‍ ഫൈസി, ഹംസ ഹാജി മൂന്നിയൂര്‍, ഒ.എം ശരീഫ് ദാരിമി, പി.സി ഉമര്‍ മൗലവി എന്നിവര്‍ സംസാരിച്ചു.