ചേളാരി : സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ ആവിഷ്‌കരിച്ച് നടത്തപ്പെടുതന്ന പ്രീമാരിറ്റല്‍ കോഴ്‌സിന്റെ ട്രൈനര്‍മാര്‍ക്കായി എറണാകുളത്തും കോഴിക്കോടുമായി സംഘടിപ്പിച്ച പരിശീന ക്യാമ്പില്‍ മികവ് തെളിയിച്ച പരിശീലകര്‍ക്കുള്ള ദ്വിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് ''എസ്.എം.എഫ് കേരള പ്രീമാരിറ്റല്‍ കാമ്പയിന്‍ കാര്‍ണിവെല്‍'' പുലാമന്തോള്‍ എമറാള്‍ഡ് റിസോര്‍ട്ടില്‍ 2023 ഒക്ടോബര്‍ 09,10 തിയ്യതികളില്‍ നടത്താന്‍ ചെമ്മാട് ദാറുല്‍ ഹുദയില്‍ ചേര്‍ന്ന എസ്.എം.എഫ് പ്രീമാരിറ്റല്‍ കോഴ്‌സ് കോര്‍ ആര്‍.പിമാരുടെ യോഗം തീരുമാനിച്ചു. യോഗത്തില്‍ എ.കെ ആലിപ്പറമ്പ് അധ്യക്ഷത വഹിച്ചു. എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. എസ്.വി മുഹമ്മദലി മാസ്റ്റര്‍ വിഷയാവതരണം നടത്തി. ക്യാമ്പിന്റെ നടത്തിപ്പിനായി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ രക്ഷാധികാരിയായും സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പി.സി ഇബ്‌റാഹീം ഹാജി വയനാട്, ബദറുദ്ദീന്‍ അഞ്ചല്‍, ബശീര്‍ കല്ലേപ്പാടം, വി.എസി കുട്ടി ഹാജി എന്നിവരെ രക്ഷാധികാരികളായും തെരെഞ്ഞെടുത്തു. ക്യാമ്പ് അഡൈ്വസറായി സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂരിനേയും സംസ്ഥാന ഓര്‍ഗനൈസറായി എ.കെ ആലിപ്പറമ്പിനേയും, അഡ്മിനിസ്‌ട്രേറ്ററായി യാസിര്‍ വാഫി കാസര്‍ഗോഡിനേയും ക്യാമ്പ് ഡയറക്ടറായി ഹക്കീം മാസ്റ്റര്‍ മാടക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായി കരീം മൗലവി എറണാകുളം, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, ഇസ്മാഈല്‍ ഹുദവി ചെമ്മാട് എന്നിവരെയും ക്യാമ്പ് ഇന്‍ചാര്‍ജായി എസ്.എം.എഫ് സി.ഇ.ഒ പി വീരാന്‍ കുട്ടി മാസ്റ്റര്‍, അബ്ദുല്‍ ജബ്ബാര്‍ കെ.പി വെളിമുക്ക്, ഫുഡ് & അക്കമഡേഷന്‍ പി.സി റാശിദ്, പബ്ലിസിറ്റി ഒ.എം ശരീഫ് ദാരിമി കോട്ടയം, ശഫീഖ് പെരിന്തല്‍മണ്ണ, ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായി ശാഹുല്‍ ഹമീദ് അന്‍വരി, ഇസ്മാഈല്‍ ഫൈസി ഒടമല എന്നിവരെയും സംസ്ഥാന ആര്‍.പി കോ-ഓര്‍ഡിനേറ്ററായി എ.പി.പി കുഞ്ഞഹമ്മദ് ചന്തേരയേയും തെരെഞ്ഞെടുത്തു. ജില്ലാതല ആര്‍.പി മേധാവികളായി താഴെ പറയുന്നവരെ യോഗം ചുമതലപ്പെടുത്തി. നാസര്‍ കല്ലൂരാവി (കാസര്‍ഗോഡ്), പി.സി റാശിദ് (കണ്ണൂര്‍), ഇ.ടി അബ്ദുല്‍ അസീസ് ദാരിമി (കോഴിക്കോട്), മുഹമ്മദ് ശാഹ് മാസ്റ്റര്‍ (വയനാട്), ഹക്കീം വാഫി (മലപ്പുറം), അബ്ദുറഹിമാന്‍ മരുതൂര്‍ (പാലക്കാട്), സ്വാലിഹ് അന്‍വരി ദേശമംഗലം (തൃശ്ശൂര്‍), കെ.എം ബശീര്‍ ഫൈസി (എറണാകുളം), മഅ്മൂന്‍ ഹുദവി (കോട്ടയം), മുഹമ്മദ് ഹിലാല്‍ ഹുദവി (ആലപ്പുഴ), മുഹമ്മദ് സിയാദ് (കൊല്ലം), ഇസ്മാഈല്‍ ഫൈസി (ഇടുക്കി), അഹമ്മദ് റശാദി (തിരുവനന്തപുരം), ഫൈറൂസ് ഫൈസി (നീലഗിരി) പ്രീമാരിറ്റല്‍ കോഴ്‌സിന്റെ പ്രചാരണാര്‍ത്ഥം പ്രഭാഷക ശില്‍പശാല, തീം സോങ്, വെബ് ആപ്പ് ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്, എം.ജി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് കൗണ്‍സിലിംങ് ഡിപ്ലോമ കോഴ്‌സ് തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കാനും തീരുമാനിച്ചു. എ.പി.പി കുഞ്ഞഹമ്മദ് ഹാജി സ്വാഗതവും സി.ഇ.ഒ പി വീരാന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.