ചേളാരി: മഹല്ലുകളില്‍ ഐക്യത്തോടും കെട്ടുറപ്പോടും കൂടി ഫലപ്രദമായി പ്രവര്‍ത്തിച്ച് പാരസ്പര്യത്തിന്റെ കണ്ണികള്‍ ശക്തിപ്പെടുത്താന്‍ ഉലമാക്കളും ഉമറാക്കളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കണമെന്ന് എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി പറഞ്ഞു. എസ്.എം.എഫ് സംസ്ഥാന ഓര്‍ഗനൈസര്‍മാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും സംയുക്ത യോഗം ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ ബാഖി കണ്ണൂര്‍ അദ്ധ്യക്ഷനായി. 2023 ഒക്ടോബര്‍ 09,10 തിയ്യതികളില്‍ പുലാമന്തോള്‍ എമറാള്‍ഡ് റിസോര്‍ട്ടില്‍ നടക്കുന്ന എസ്.എം.എഫ് പ്രീമാരിറ്റല്‍ സംസ്ഥാന ആര്‍.പിമാര്‍ക്കുള്ള ദ്വിദിന ക്യാമ്പ്, 20,27 തിയ്യതികളിലായി നടത്തപ്പെടുന്ന എസ്.എം.എഫ് സംസ്ഥാന പ്രവര്‍ത്തന ഫണ്ട് സമാഹരണം, എല്ലാ ജില്ലകൡും നടത്തപ്പെടുന്ന മഹല്ല് സാരഥി സംഗമങ്ങള്‍ എന്നിവ വിജയിപ്പിക്കുവാനും യോഗം ആഹ്വാനം ചെയ്തു. സലാം ഫൈസി മുക്കം, കരീം ഫൈസി തൃശൂര്‍, കെ.എ ശരീഫ് കുട്ടി ഹാജി കോട്ടയം, എ.പി.പി കുഞ്ഞഹമ്മദ് ഹാജി ചന്തേര, ഒ.എം ശരീഫ് ദാരിമി കോട്ടയം, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട്, സ്വാദിഖ് ഹുദവി, റാശിദ് കണ്ണൂര്‍, ശഫീഖ് നിസാമി കാസര്‍ഗോഡ്, സാജിദ് മൗലവി വയനാട്, ഇ.ടി അബ്ദുല്‍ അസീസ് ദാരിമി, നൂറുദ്ദീന്‍ ഫൈസി കോഴിക്കോട്, കെ.പി അബ്ദുല്‍ ജബ്ബാര്‍ വെളിമുക്ക്, എന്നിവര്‍ സംബന്ധിച്ചു. എ.കെ ആലിപ്പറമ്പ് സ്വാഗതവും പി വീരാന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.