എസ്.എം.എഫ്.സംസ്ഥാന ഫണ്ട് ശേഖരണം വിജയിപ്പിക്കുക ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ മഹല്ല് ജമാഅത്തുകളുടെയും മഹല്ല് നിവാസികളുടെയും നാനോന്മുഖമായ ശാക്തീകരണം ലക്ഷ്യം വെച്ചു ആസൂത്രണം ചെയ്യുന്ന വിവിധ കര്‍മ്മപദ്ധതികള്‍ കീഴ് ഘടകങ്ങളിലേക്കും മഹല്ല് തലങ്ങളിലേക്കും സമയബന്ധിതമായി എത്തിച്ചു നടപ്പാക്കാനും അതുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലുള്ളവര്‍ക്ക് വേണ്ടി ആവിഷ്‌കരിക്കുന്ന കോഴ്‌സുകളും പരിശീലന പരിപാടികളും സംഗമങ്ങളും സംഘടിപ്പിക്കാനും എസ്.എം.എഫിന്റെ സംസ്ഥാന ഓര്‍ഗനൈസര്‍മാര്‍ക്കും ഓഫിസ് ജീവനക്കാര്‍ക്കുമുള്ള ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കുവാനും എസ്.എം.എഫിന്റെ അനുബന്ധ സംവിധാനമായ ജംഇയ്യത്തുല്‍ ഖുതുബാഇന്റെ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാമായി വര്‍ഷംതോറും ഭാരിച്ച തുക ചെലവു വരുന്നതിനാല്‍ എസ്.എം.എഫില്‍ അംഗീകാരമുള്ള മഹല്ലുകളില്‍ നിന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ സ്വരൂപിക്കാറുള്ള സംസ്ഥാന ഫണ്ട് ശേഖരണം ഈ മാസം (ഒക്ടോബര്‍) 20,27 എന്നീ വെള്ളിയാഴ്ചകളിലായി നടത്തപ്പെടുകയാണ്. ഫണ്ട് ശേഖരണം വന്‍ വിജയമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ചെയ്യണമെന്ന് എല്ലാ മഹല്ലുകമ്മിറ്റി ഭാരവാഹികളോടും മുതവല്ലിമാരോടും ഖത്വീബുമാരോടും എസ്.എം.എഫ് സംസ്ഥാന പ്രസിഡണ്ട് കെ. ആലിക്കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.