ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ കീഴില്‍ മദ്‌റസാ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും, ഇടക്ക് വെച്ച് പഠനം നിലച്ച് പോയ വിദ്യാര്‍ത്ഥികള്‍ക്കുമായി നടപ്പിലാക്കിയ ഡിപ്ലോമ കോഴ്‌സ് ഇന്‍ മോറല്‍ & പ്രാക്ടിക്കല്‍ എഡ്യൂക്കേഷന്‍ (സ്വദേശി ദര്‍സ്) ത്രിവത്സര കോഴ്‌സിന്റെ ഈ അദ്ധ്യായന വര്‍ഷത്തെ വാര്‍ഷിക പരീക്ഷ 2024 ഫെബ്രുവരി 20,21 തിയ്യതികളില്‍ നടത്താന്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന അക്കാദമിക് വിംഗ് യോഗം തീരുമാനിച്ചു. ചോദ്യപേപ്പര്‍ വിതരണം ഫെബ്രുവരി 19-ന് എസ്.എം.എഫ് ജില്ലാ ഓഫീസ് കാസര്‍ഗോഡ്, ഇസ്‌ലാമിക് സെന്റര്‍ കണ്ണൂര്‍, എസ്.എം.എഫ് ജില്ലാ ഓഫീസ് വയനാട്, സുന്നി മഹല്‍ മലപ്പുറം, സുന്നി മഹല്‍ പെരിന്തല്‍മണ്ണ, സുന്നി മഹല്‍ കൊണ്ടോട്ടി, മര്‍കസ് ഓഫീസ് നിലമ്പൂര്‍, ദാറുല്‍ ഹുദാ ചെമ്മാട്, ഇസ്‌ലാമിക് സെന്റര്‍ കോഴിക്കോട്, സമസ്ത ഓഫീസ് ചെര്‍പ്പുളശ്ശേരി, ദാറുല്‍ റഹ്മ തൊഴിയൂര്‍, സമസ്ത ജില്ലാ സൗധം വണ്ടാനം ആലപ്പുഴ എന്നീ കേന്ദ്രങ്ങളില്‍വെച്ച് നടത്തപ്പെടുന്നതാണ്. അക്കാദമിക് ചെയര്‍മാന്‍ മുക്കം ഉമര്‍ ഫൈസി, ജനറല്‍ കണ്‍വീനര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, എ.കെ ആലിപ്പറമ്പ്, ഒ.എം ശരീഫ് ദാരിമി, സി.ഇ.ഒ പി വീരാന്‍ കുട്ടി മാസ്റ്റര്‍, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, സ്വാദിഖ് അലി ഹുദവി, ടി.വി അഹ്മദ് ദാരിമി, ഇ.ടി അസീസ് ദാരിമി, നൂറുദ്ദീന്‍ ഫൈസി, ഖാജാ ഹുസൈന്‍ ഉലൂമി, സാജിദ് മൗലവി വയനാട്, ശഫീഖ് അസ്ഹരി കാസര്‍ഗോഡ് തുടങ്ങിയവര്‍ പങ്കെടുത്തു.