വെള്ളിയാഴ്ചകളില്‍ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയില്‍ ഉള്ളവര്‍ക്കും വോട്ടര്‍മാര്‍ക്കും ജുമുഅ നഷ്ടപ്പെടാതിരിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നല്‍കിയ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്നും മഹല്ലുകളില്‍ സേവനം ചെയ്യുന്ന വിദൂരങ്ങളില്‍ നിന്നുള്ള ഖത്വീബുമാര്‍ക്കും വോട്ടവകാശം വിനിയോഗിക്കാനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കണമെന്നും മഹല്ലുകളിലെ വ്യത്യസ്ത ജുമുഅത്ത് പള്ളികളില്‍ വ്യത്യസ്ത സമയങ്ങളില്‍ നടക്കുന്ന ജുമുഅ നിസ്‌കാരത്തിന്റെ സമയ ക്രമങ്ങള്‍ മുന്‍കൂട്ടി അറിയിക്കുകയും നോട്ടീസ് ബോര്‍ഡുകളിലും മറ്റും പരസ്യപ്പെടുത്തുകയും ചെയ്യണമെന്നും എസ്.എം.എഫ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. കെ ആലിക്കുട്ടി മുസ്്‌ലിയാര്‍, ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട് എന്നിവര്‍ എല്ലാ മഹല്ല് കമ്മിറ്റികളോടും അഭ്യര്‍ത്ഥിച്ചു.