ചേളാരി : സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റ ി യോഗം മലപ്പുറം സുന്നി മഹല്ലില്‍ വെച്ച് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ മേഖലാ തലങ്ങളില്‍ കമ്മ്യൂണിറ്റി സെന്ററുകല്‍ സ്ഥാപിക്കുവാന്‍ യോഗം തീരുമാനിച്ചു. ഒരു ജില്ലയില്‍ ഒന്നെങ്കിലും തുടങ്ങുകയും പിന്നീട് ആവശ്യമായ മേഖലകളിലും പ്രവര്‍ത്തനം ആരിഭിക്കുക എന്നതാണ് ക്രമപ്പെടുത്തിയിട്ടുള്ളത്. ഫ്രണ്ട് ഓഫീസ്, മസ്‌ലഹത്ത്, കൗണ്‍സിലിംങ് റൂമുകള്‍, ട്രൈനിംങ് ഹാള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്ന ഏകീകൃത രീതിയിലായിരിക്കും കമ്മ്യൂണിറ്റി സെന്റര്‍. കൂടാതെ മുഅദ്ദിന്‍ സംഗമം, ഖുത്തുബാ പരിശീലനം എന്നിവ ജില്ലാ/മേഖലാ തലങ്ങളില്‍ ഈ വര്‍ഷം തന്നെ നടത്തുവാനും സീമാപ്പ് പദ്ധതി ആരംഭിക്കുവാനും തീരുമാനിച്ചു. മാതൃകാ മഹല്ലുകള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനത്തിലേക്കുള്ള ചുവട്‌വെപ്പാണിത്. മഹല്ല് കമ്മിറ്റികളെ എസ്.എം.എഫുമായി ബന്ധിപ്പിക്കുകയാണ് സീമാപ്പിന്റെ ലക്ഷ്യം. മഹല്ല് കമ്മിറ്റി തെരെഞ്ഞെടുത്ത് നിര്‍ദ്ദേശിക്കുന്ന 500 കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് ആദ്യപടിയില്‍ സംസ്ഥാന തലത്തില്‍ പരിശീലനം നല്‍കുകയും പിന്നീട് 1000 പേര്‍ക്കും ശേഷം വരുന്ന മുഴുവന്‍ മഹല്ല് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും പരിശീലനം നല്‍കും. യോഗത്തില്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, യു മുഹമ്മദ് ശാഫി ഹാജി, കെ.എം സൈതലി ഹാജി, കെ.എം കുട്ടി എടക്കുളം, എ.കെ ആലിപ്പറമ്പ്, കാളാവ് സൈതവി മുസ്‌ലിയാര്‍, ഹംസ ഹാജി മൂന്നിയൂര്‍, സിദ്ദീഖ് അബ്ദുല്‍ ഖാദര്‍ (ദക്ഷിണകന്നട), സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ (കാസര്‍ഗോഡ്), പി.ടി മുഹമ്മദ് മാസ്റ്റര്‍, എ.കെ അബ്ദുല്‍ ബാഖി, എസ്.കെ ഹംസ ഹാജി (കണ്ണൂര്‍), എം.സി മായിന്‍ ഹാജി, മലയമ്മ അബൂബക്കര്‍ ഫൈസി, സലാം ഫൈസി മുക്കം (കോഴിക്കോട്), കെ.ടി ഹംസ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, പി.സി ഇബ്രാഹീം ഹാജി (വയനാട്) മുഹമ്മദ് കുട്ടി ഫൈസി (പാലക്കാട്), ഹംസ ബിന്‍ ജമാല്‍ റംലി (തൃശൂര്‍), കെ.കെ ഇബ്രാഹീം ഹാജി (എറണാകുളം), നൗശാദ് കോട്ടത്തറ (ആലപ്പുഴ), മഅ്മൂന്‍ ഹുദവി (കോട്ടയം), സിറാജ് വെള്ളാപ്പള്ളി, മുഹമ്മദ് സാലി (പത്തനംതിട്ട), ബദറുദ്ദീന്‍ അഞ്ചല്‍ (കൊല്ലം), ഹസ്സന്‍ ആലംകോട് (തിരുവനന്തപുരം), കെ.പി മുഹമ്മദ് ഹാജി (നീലഗിരി), മുഹമ്മദലി ബാഖവി (ഗൂഡല്ലൂര്‍), നാസര്‍ ഫൈസി കൂടത്തായി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ഒ.എം ശരീഫ് ദാരിമി കോട്ടയം, പി.സി ഉമര്‍ മൗലവി വയനാട് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.