കോഴിക്കോട് : സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന പാരന്റിംഗ് കോഴ്‌സിന്റെ പുതുക്കിയ മൊഡ്യൂളുകളുടെ വിശദീകരണത്തിന് വേണ്ടി കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ തെരെഞ്ഞെടുക്കപ്പെട്ട 110 ആര്‍.പിമാര്‍ക്ക് ശില്‍പശാല നടത്തി. എ.കെ ആലിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. ഒന്നാം മൊഡ്യൂള്‍ അബ്ദുല്‍ ഹക്കീം വാഫിയും രണ്ടാം മൊഡ്യൂള്‍ ശബീര്‍ റഹ്്മാനിയും മൂന്നാം മൊഡ്യൂള്‍ ജഅ്ഫര്‍ സ്വാദിഖ് റഹ്്മാനിയും നാലും അഞ്ചും മൊഡ്യൂളുകള്‍ ഹക്കീം മാസ്റ്റര്‍ മാടക്കല്‍ എന്നിവരും അവതരിപ്പിച്ചു. സംസ്ഥാനത്തുടനീളം മഹല്ല്, മദ്‌റസാ തലങ്ങളില്‍ സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലാവധിയില്‍ പാരന്റിംഗ് കോഴ്‌സ് കാംപയിന്‍ ആചരിക്കും. എസ്.എം.ഫ് സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, ഒ.എം ശരീഫ് ദാരിമി കോട്ടയം, പി.സി ഉമര്‍ മൗലവി വയനാട്, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, അബ്ദുല്‍ നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, സിറാജുദ്ദീന്‍ ദാരിമി കക്കാട്, ശാജിഹു സമീര്‍ അസ്്ഹരി ചേളാരി, ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍ എന്നിവര്‍ സംസാരിച്ചു.