Society Registration
മഹല്ല് കമ്മിറ്റിയെ കൃത്യമായ നിയമാവലി, മെമ്മോറാണ്ടം എന്നിവയുടെ അടിസ്ഥാനത്തിൽ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യേണ്ടതാണ്.
എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി ഒാഫീസിൽ നിന്ന് ലഭിക്കുന്ന മാതൃകാ ഭരണഘടനയനുസരിച്ച് കമ്മിറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ, മഹല്ലിലെ അംഗത്വ രീതി, കമ്മിറ്റിയുടെ ഘടന, അധികാരങ്ങളും ചുമതലകളും, ഭാരവാഹികളുടെ ചുമതലകൾ, യോഗം വിളിച്ചുചേർക്കൽ, കാലാവധി തുടങ്ങിയ കാര്യങ്ങൾ കൃത്യമായി എഴുതി തയ്യാറാക്കിയ ശേഷം നടപടിക്രമങ്ങൾ അനുസരിച്ച് അതത് ജില്ലാ രജിസ്ട്രാഫീസിലാണ് സമർപ്പിക്കേണ്ടത്. ഒാരോ വർഷവും കമ്മിറ്റിയുടെ രജിസ്ട്രേഷൻ പുതുക്കുകയും വേണം. കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഒൗദ്യോഗികത ഉണ്ടാകാൻ സൊസൈറ്റീസ് രജിസ്ട്രേഷൻ അത്യാവശ്യമാണ്.