smfstate@gmail.com

Waqf Registration

മഹല്ലിന് കീഴിലുള്ള വഖ്ഫ് സ്വത്തുകൾ വഖ്ഫ് ബോർഡിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പൊതു മുതൽ അന്യാധീനപ്പെടാതെ സംരക്ഷിക്കാനും വഖ്ഫ് മുതലിൻമേൽ അനാവശ്യമായ ക്രിയവിക്രിയങ്ങൾ ഒഴിവാക്കാനും വാടക പോലുള്ള കാര്യങ്ങളിൽ കാലോചിതമായ തീരുമാനങ്ങൾ കൈകൊള്ളാനും വഖ്ഫ് രജിസ്ട്രേഷനിലൂടെ സാധിക്കും.

മഹല്ലിലുണ്ടാകുന്ന നിയമപരമായ പ്രശ്നങ്ങളിൽ വഖ്ഫ് ബോർഡിന്റെ ഇടപെടൽ സാധ്യമാവണമെങ്കിൽ ബോർഡിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. രജിസ്ട്രേഷൻ നടത്തിയതിന് ശേഷം ഒാരോ വർഷവും കൃത്യമായ വരവ് ചെലവ് കണക്കുകൾ കൊടുക്കുകയും രജിസ്ട്രേഷൻ നിലനിർത്തുകയും വേണം. കൂടാതെ ഒരു ലക്ഷം രൂപയുടെ വരവു ചെലവുമുള്ള മഹല്ല് കമ്മിറ്റിയുടെ പ്രസിഡണ്ട്സെക്രട്ടറിമാരിൽ ഒരാൾക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതും അത് കൃത്യമായി വിനിയോഗിക്കേണ്ടതുമാണ്. വഖ്ഫ് സംബന്ധമായ രജിസ്ട്രേഷൻ നടത്തേണ്ടത് അതത് മേഖലാ വഖ്ഫ് ബോർഡ് ഒാഫീസുകളിലാണ്.  വഖ്ഫ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും ബോർഡിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾക്കുമുള്ള ഫോമുകൾക്കും മറ്റുമായി  www.keralastatewakfboard.in/forms.html
 എന്ന ലിങ്കിൽ ബന്ധപ്പെടുക

  • Wakf Application Form  
  • Income & Expence form 
  • Machinggrant 
  • Medical 
  • Pension 
  • PMJVK 
  • Vivaham