smfstate@gmail.com

Mahallu Registration

 കമ്മിറ്റിയുടെ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ കൃത്യ സമയത്ത് ജനറൽ ബോഡി വിളിച്ചുചേർത്ത് നടപടിക്രമങ്ങൾ പാലിച്ച് കമ്മിറ്റി പുനഃസംഘടിപ്പിക്കേണ്ടതാണ്. കമ്മിറ്റി രൂപീകരണശേഷം ഭാരവാഹികൾ ഒത്തൊരുമിച്ച് മഹല്ല് ഭരണവ്യവസ്ഥകളും രീതികളും ചർച്ച ചെയ്യണം. മഹല്ലുമായി ബന്ധപ്പെട്ട രേഖകൾ, രജിസ്റ്ററുകൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. പൊതുഭരണ വിഭാഗം, നിയമ വിഭാഗം, മദ്റസ വിഭാഗം, വിദ്യാഭ്യാസം‏ സാംസ്കാരികം, മരാമത്ത് വിഭാഗം, ഫൈനാൻസ് വിഭാഗം എന്നിങ്ങനെ വിവിധ വകുപ്പുകൾ തിരിച്ച് ഭാരവാഹികൾക്ക് ഉത്തരവാദിത്തങ്ങൾ വിഭജിച്ച് നൽകാവുന്നതാണ്. മാസംതോറും നടക്കുന്ന യോഗങ്ങളിൽ ഒാരോ വകുപ്പുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ ചർച്ചകൾ നടത്തി ആവശ്യമായ തീരുമാനങ്ങളുണ്ടാവണം.
മഹല്ല് കമ്മിറ്റിയെ എസ്.എം.എഫിൽ രജിസ്റ്റർ ചെയ്യുന്നതോടൊപ്പം കൃത്യമായി തയ്യാറാക്കിയ നിയമാവലി, മെമ്മോറാണ്ടം എന്നിവയുടെ അടിസ്ഥാനത്തിൽ സൊസൈറ്റീസ് ആക്ട് പ്രകാരവും മഹല്ലിന് കീഴിലുള്ള സ്ഥാപനങ്ങളും വഖ്ഫ് മുതലുകളും വഖ്ഫ് ബോർഡിലും രജിസ്റ്റർ ചെയ്യേണ്ടതാണ്. മഹല്ല് പ്രവർത്തനങ്ങൾക്ക് ആധികാരികത ഉണ്ടാവാനും വഖ്ഫ് സ്വത്തുകൾ അന്യാധീനപ്പെടാതെ സൂക്ഷിക്കാനും രജിസ്ട്രേഷൻ മുഖേന സാധിക്കുന്നു.